Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest

Kozhikode

വ്യാ​പ​ക പ്ര​തി​ഷേ​ധം; സം​ഘ​ര്‍​ഷ​ഭ​രി​തം

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡ് ത​ക​ര്‍​ന്നു​വീ​ണ് നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ മ​ര​ണ​മ​ട​ഞ്ഞ​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തി​യ സ​മ​രം സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യി. കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു മു​മ്പി​ല്‍ പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ വ​ലി​യ​ങ്ങാ​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ വ​ലി​യ​ങ്ങാ​ടി​യി​ല്‍ നി​ന്നും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മ​ല​ബാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള ച​ര​ക്കു നീ​ക്കം ത​ട​സ​പ്പെ​ട്ടു.


കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ല​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് മ​റ്റു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ത​ക​ര്‍​ന്ന​ത് 1977 ല്‍ ​തു​ട​ങ്ങി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കെ​ട്ടി​ട​ത്തി​ന് 50 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും കോ​ര്‍​പ​റേ​ഷ​നി​ലെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍ പ​റ​ഞ്ഞു.

1980 മു​ത​ല്‍ ഈ ​കെ​ട്ടി​ട​ത്തി​ല്‍ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫി​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. മ​രി​ച്ച​വ​ര്‍​ക്ക് ന​ഷ്ട പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും പ​രു​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ബൂ​ബ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. 2024 ല്‍ ​പു​തി​യ കെ​ട്ടി​ട​ത്തി​നു ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നി​ട്ടും ഒ​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും അ​ബൂ​ബ​ക്ക​ര്‍ ചോ​ദി​ച്ചു. ഇ​തേ കെ​ട്ടി​ട​ത്തി​ല്‍ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് പു​തി​യ സ്ഥാ​പ​ന​ത്തി​നു ലൈ​സ​ന്‍​സ് ന​ല്‍​കി​യെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു.

അ​പ​ക​ട​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യം രം​ഗ​ത്ത് എ​ത്തി​യ​ത് ബി​ജെ​പി​യാ​ണ്. മേ​യ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

പ്ര​കാ​ശ് ബാ​ബു, കൗ​ണ്‍​സി​ല​റും മ​ഹി​ള മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​യു​മാ​യ ന​വ്യ​ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​യ​റു​ടെ ചേം​ബ​റി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് ത​ട​ഞ്ഞു. ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്താ​ക്കി. ഒ​ടു​വി​ല്‍ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രെ മാ​ത്രം മേ​യ​റു​ടെ ചേം​ബ​റി​ല്‍ പോ​കാ​ന്‍ പോ​ലീ​സ് അ​നു​വ​ദി​ച്ചു.

കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മേ​യ​റു​ടെ മു​റി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും മേ​യ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മേ​യ​റു​ടെ മേ​ശ​പ്പു​റ​ത്ത് ക​റു​ത്ത തു​ണി വി​രി​ച്ചു. ഇ​തേ​സ​മ​യം കോ​ര്‍​പ​റേ​ഷ​നു പു​റ​ത്ത് പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും വാ​ക്കേ​റ്റ​വും ന​ട​ന്നു.

യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് ലീ​ഗ് എ​ന്നി​വ കോ​ര്‍​പ​റേ​ഷ​നി​ല്‍ ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷ​ഹി​ന്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വൈ​ശാ​ല്‍ ക​ല്ലാ​ട്ട്, വി.​ടി. നി​ഹാ​ല്‍, ബ​വി​ത്ത് മ​ലോ​ല്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ഷി​ബു, പി.​എം. ആ​ഷി​ക്, എം.​കെ. സ​യീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

..

Kerala

പ്ര​സ​വ​ത്തി​നു പി​ന്നാ​ലെ യു​വ​തി മ​രി​ച്ച സം​ഭ​വം; കൈ​ക്കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ത്തി​നു പി​ന്നാ​ലെ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ പ്ര​തി​ഷേ​ധം. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​ണ് കൈ​ക്കു​ഞ്ഞു​മാ​യി കു​ടും​ബം പ്രി​തി​ഷേ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ക​രി​ക്ക​കം സ്വ​ദേ​ശി​നി ശി​വ​പ്രി​യ ​ (26) ആണ് മ​രി​ച്ച​ത്. ശി​വ​പ്രി​യ​യു​ടെ ര​ണ്ടു​കു​ട്ടി​ക​ളു​മാ​യാ​ണ് കു​ടും​ബം ആ​ശു​പ​ത്രി​ക്ക് മു​മ്പി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്. ആ​രോ​ഗ്യ​വ​തി​യാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ശി​വ​പ്രി​യ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം ആ​ശു​പ​ത്രി​യു​ടെ വീ​ഴ്‌​ച​യാ​ണെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.

 നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ശി​വ​പ്രി​യ​യു​ടെ ഭ​ർ​ത്താ​വ് പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 22നാ​യി​രു​ന്നു എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ശി​വ​പ്രി​യ​യു​ടെ പ്ര​സ​വം. 25ന് ​ആ​ശു​പ​ത്രി വി​ട്ട ഇ​വ​ർ പ​നി​യെ തു​ട​ർ​ന്ന് 26ന് ​വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ അ​ഡ്‌​മി​റ്റാ​യി. പി​ന്നീ​ട് നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഇ​വി​ടെ ന​ട​ത്തി​യ ബ്ല​ഡ് ക​ൾ​ച​റി​ൽ അ​ണു​ബാ​ധ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യ യു​വ​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് ശി​വ​പ്രി​യ​യ്ക്ക് അ​ണു​ബാ​ധ​യു​ണ്ടാ​യ​തെ​ന്നും ചി​കി​ത്സാ​പ്പി​ഴ​വാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

Kerala

മെഡിക്കൽ കോളജുകളിൽ ഇന്നും ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ; വലഞ്ഞ് രോഗികൾ

കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇന്നും ഗവൺമെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഒപിയിൽ ഉണ്ടാകൂ.

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ ഡോക്ടർമാരുടെ റിലേ ഒപി ബഹിഷ്കരണ സമരം. കഴിഞ്ഞമാസം 20 നും 28നും സമരം നടത്തിയിരുന്നു.

നാ​ലു വ​ർ​ഷം വൈ​കി ന​ട​പ്പി​ലാ​ക്കി​യ, 10 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം ന​ട​ക്കു​ന്ന ശ​മ്പ​ള പ​രി​ഷ്ക​ര​ണം മൂ​ലം ന​ഷ്ട​പ്പെ​ട്ട ശ​മ്പ​ള-​ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ന​ൽ​കു​ക, പ്ര​വേ​ശ​ന ത​സ്തി​ക ആ​യ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ ശ​മ്പ​ള​നി​ർ​ണ​യ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും മു​ന്നോ​ട്ട് വയ്​ക്കു​ന്ന​ത്.

 

Kerala

'മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​പ​മാ​നി​ച്ചു, സി​പി​ഐ യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം അ​തി​രു​ക​ട​ന്നു': മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​വി​ഷ​യ​ത്തി​ലെ സ​മ​വാ​യ​ത്തി​നു പി​ന്നാ​ലെ സി​പി​ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ സി​പി​ഐ ഓ​ഫീ​സി​നു മു​ന്നി​ൽ വ​ച്ച് ത​ന്നെ അ​പ​മാ​നി​ക്കു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി. എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം അ​തി​രു​ക​ട​ന്നെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​നി​ലി​നെ ഫോ​ണി​ൽ വി​ളി​ച്ച ശേ​ഷ​മാ​ണ് ഓ​ഫീ​സി​ൽ പോ​യ​ത്. എ​ന്നാ​ൽ അ​നി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് എ​ന്നെ അ​വ​ഹേ​ളി​ക്കു​ന്ന രീ​തി​യി​ൽ പ​റ​ഞ്ഞു. ഒ​രാ​ൾ ഓ​ഫീ​സി​ൽ വ​ന്നാ​ൽ സം​സാ​രി​ക്ക​ണ​മ​ല്ലോ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ത് മ​ര്യാ​ദ ഇ​ല്ലാ​ത്ത സം​സ്കാ​ര​മാ​ണെ​ന്ന് ശി​വ​ൻ​കു​ട്ടി വി​മ​ർ​ശി​ച്ചു.

എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫ് സം​ഘ​ട​ന​ക​ൾ അ​തി​രു​ക​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ര​ണ്ടു​ത​വ​ണ പ്ര​ക​ട​നം ന​ട​ത്തി. ത​ന്‍റെ കോ​ലം ക​ത്തി​ച്ച​ത് എ​ന്തി​നാ​ണ്. ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​ക്കാ​ൻ ശ്ര​മി​ച്ചു ഇ​വ​ർ. താ​ൻ ബി​നോ​യ്‌ വി​ശ്വ​ത്തെ വി​ളി​ച്ചു പ​രാ​തി​പ്പെ​ട്ടെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക​ലൂ​രി​ലെ ഫു​ട്ബോ​ൾ പ്ര​തി​ഷേ​ധം: മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ കേ​സ്

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യെ​ന്ന ജി​സി​ഡി​എ​യു​ടെ പ​രാ​തി​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് പാ​ലാ​രി​വ​ട്ടം പോ​ലീ​സ്.

അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന​തി​നും അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നു​മാ​ണ് കേ​സ്. സം​ഘം സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു. മു​ഹ​മ്മ​ദ് ഷി​യാ​സി നേ​തൃ​ത്വ​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.

അ​ര്‍​ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ സൗ​ഹൃ​ദ മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക​ലൂ​ര്‍ സ്റ്റേ​ഡി​യം ന​വീ​ക​ര വി​വാ​ദ​ത്തി​ല്‍ വീ​ണ്ടും ബു​ധ​നാ​ഴ്ച​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. അ​ര്‍​ജ​ന്‍റീ​ന​യു​ടെ ജേ​ഴ്‌​സി ധ​രി​ച്ചെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ട​വ​ന്ത്ര ജി​സി​ഡി​എ ഓ​ഫീ​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി.

തു​ട​ർ​ന്ന് ഫു​ട്‌​ബോ​ളു​മാ​യി ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​ർ ഫു​ട്ബോ​ൾ ക​ളി​ക്കു​ക​യും ചെ​യ്തു. പ്ര​വ​ര്‍​ത്ത​ക​രെ പി​ടി​ച്ചു മാ​റ്റാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ച​തോ​ടെ ഉ​ന്തും ത​ള്ളു​മാ​യി.

Kerala

എ​ല​പ്പു​ള്ളി ബ്രൂ​വ​റി: പു​തു​ശേ​രി പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി ബ്രൂ​വ​റി വി​ഷ​യ​ത്തി​ൽ പു​തു​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി കോ​ൺ​ഗ്ര​സ്. സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്തി​ന​ക​ത്തേ​ക്ക് ജീ​വ​ന​ക്കാ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ക​യ​റ്റി​വി​ടി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. കോ​ര​യാ​ര്‍ പു​ഴ​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ളു​ക​ളെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​രോ​ധം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബ്രൂ​വ​റി​ക്കാ​യി ഒ​യാ​സി​സ് ക​മ്പ​നി​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​ന്‍ വാ​ള​യാ​ര്‍-​കോ​ര​യാ​ര്‍ പു​ഴ​ക​ളി​ല്‍ നി​ന്നും വെ​ള്ളം എ​ടു​ക്കാ​ന്‍ പു​തു​ശേ​രി പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ല്‍​കി​യ​ത്. ക​ര്‍​ഷ​ക​രു​ടെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യെ​ന്ന് ഇ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പി​എം ശ്രീ; ​ത​ല​സ്ഥാ​ന​ത്ത് തെ​രു​വ് യു​ദ്ധം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സി​പി​ഐ​യു‌​ടെ യു​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​യ എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫും ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മു​ന്നോ​ട്ട് പോ​യാ​ല്‍ തെ​രു​വി​ല്‍ മ​ന്ത്രി​യെ നേ​രി​ടു​മെ​ന്ന് എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കൊ​ടി​യു​ടെ നി​റം നോ​ക്കി സ​മ​രം ചെ​യ്യു​ന്ന​വ​ര​ല്ല ഞ​ങ്ങ​ള്‍. കേ​ര​ള​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി സ​മ​രം ചെ​യ്യും. അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ നോ​ക്കേ​ണ്ട. പി​എം ശ്രീ ​എ​ന്ന പ​ദ്ധ​തി കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ല്‍ അ​നു​വ​ദി​ക്കി​ല്ല.

പ​ദ്ധ​തി​യി​ൽ നി​ന്നും പി​ൻ​മാ​റു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും മ​ര്യാ​ദ​ക്കു സ​മ​രം ചെ​യ്യാ​ൻ വ​ന്ന​വ​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പോ​ലീ​സി​ലെ ആ​ർ​എ​സ്എ​സു​കാ​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​പ്പി​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി സി​പി​ഐ ആ​സ്ഥാ​ന​മാ​യ എം​എ​ന്‍ സ്മാ​ര​ക​ത്തി​ലെ​ത്തി നേ​താ​ക്ക​ളെ ക​ണ്ടു.
 

 

 

Kerala

പി​എം ശ്രീ; ​ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി ​എം ശ്രീ ​കേ​ര​ളം അം​ഗീ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​ന് എ​ഐ​വൈ​എ​ഫും, എ​ഐ​എ​സ്എ​ഫും തീ​രു​മാ​നി​ച്ചു

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് സി​പി​ഐ​യു​ടെ യു​വ​ജ​ന - വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തും. തി​ങ്ക​ളാ​ഴ്ച ജി​ല്ല​ക​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ൻ​മാ​റു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തി​നി​ടെ ക​ണ്ണൂ​രി​ൽ എ​ഐ​വൈ​എ​ഫ് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ കോ​ലം ക​ത്തി​ച്ചു. മു​ൻ നി​ല​പാ​ടി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച് പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് നേ​ര​ത്തെ എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​അ​ധി​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

ഫ്ര​ഷ് ക​ട്ടി​നെ​തി​രാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധം; എ​സ്‌​ഡി​പി‌​ഐ ആ​ക്ര​മി​ക​ൾ ക​ലാ​പം അ​ഴി​ച്ചു​വി​ട്ടു: സി​പി​എം

കോ​ഴി​ക്കോ​ട്: ഫ്ര​ഷ്ക​ട്ട് കോ​ഴി​യ​റ​വ് മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​നു​നേ​രെ ന​ട​ന്ന സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യ​തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ​ക്കാ​രാ​ണെ​ന്ന് സി​പി​എം. അ​മ്പാ​യ​ത്തോ​ട് ഇ​റ​ച്ചി​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റി​നു​നേ​രെ കഴിഞ്ഞദിവസം ന​ട​ന്ന സ​മ​ര​ത്തി​ല്‍ മു​ന്‍​കൂ​ട്ടി തീ​രു​മാ​നി​ച്ച പ്ര​കാ​രം എ​സ്ഡി​പി​ഐ അ​ക്ര​മി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി.

ഇ​വ​ർ ക​ലാ​പം അ​ഴി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നും സി​പി​എം ആ​രോ​പി​ച്ചു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും സ്വ​ത്ത് വ​ക​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും പോ​ലീ​സി​നെ അ​ക്ര​മി​ക്കു​ക​യും ചെ​യ്ത​ത് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

നി​ര​പ​രാ​ധി​ക​ളാ​യ ജ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ക​ലാ​പം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഗൂ​ഢ​ശ​ക്തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം. അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മാ​ലി​ന്യ പ്ലാ​ന്‍റ് പ​രി​സ​ര​ത്ത് സ​മ​ര​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​ക്കാ​ര്‍ പ്ലാ​ന്‍റി​ന് തീ​വെ​ക്കു​ക​യും ഫ്ര​ഷ് ക​ട്ടി​ന്‍റെ മാ​ലി​ന്യ ശേ​ഖ​ര​ണ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സമരം ; ഈ​ഗോ ഉ​പേ​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ക​ണം: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ക്ലി​ഫ് ഹൗ​സ് മാ​ര്‍​ച്ചി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഈ​ഗോ ഉ​പേ​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ക​ണം. വേ​ത​ന വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​രം കേ​ര​ള​ത്തി​ല്‍ ഇ​താ​ദ്യ​മ​ല്ല.

എ​ന്നാ​ല്‍ ആ​ശ പ്ര​വ​ര്‍​ത്ത​ക​രെ ശ​ത്രു​ക്ക​ളെ പോ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നേ​രി​ടു​ന്ന​ത്. ഇ​ന്ന​ത്തെ മാ​ര്‍​ച്ചി​ന് നേ​രെ പോ​ലീ​സ് ആ​ദ്യം ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പി​ന്നീ​ട് സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു. ചി​ല​രു​ടെ വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു കീ​റി​യ​താ​യും പ​രാ​തി​യു​ണ്ട്.

സ​മ​ര നേ​താ​ക്ക​ളെ​യും സ​മ​ര​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി സി.​പി.​ജോ​ണി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് നീ​തി​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ർ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ൽ സം​ഘ​ര്‍​ഷം; ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ര്‍​ഷം. ബാ​രി​ക്കേ​ട് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​വ​രെ കൊ​ണ്ടു​പോ​യ പോ​ലീ​സ് വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. സ​മ​ര​ക്കാ​ർ​ക്കു​നേ​രെ പോ​ലീ​സ് അ​ഞ്ച് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ​രി​ഞ്ഞു​പോ​കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​തെ പി​രി​ഞ്ഞു​പോ​കി​ല്ലെ​ന്നാ​ണ് ആ​ശ​മാ​രു​ടെ നി​ല​പാ​ട്. ഇ​തി​നി​ടെ സ​മ​ര​ക്കാ​രു​ടെ മൈ​ക്കും സ്പീ​ക്ക​റും പോ​ലീ​സ് എ​ടു​ത്തു​മാ​റ്റി​യ​തും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി സി.​പി.​ജോ​ണി​നെ​യും ആ​ശ സ​മ​ര നേ​താ​വ് എ​സ്. മി​നി, എം.​എ.​ബി​ന്ദു, ഗി​രി​ജ, ജി​തി​ക, മീ​ര എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കും പ​രി​ക്കേ​റ്റു.

നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കു​മെ​ന്ന് സ​മ​ര​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രെ ന​ന്ദാ​വ​നം പോ​ലീ​സ് ക്യാം​പി​ലേ​ക്ക് മാ​റ്റി.

ഓ​ണാ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കു​ക, വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യം ന​ല്‍​കു​ക, പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ന​ട​ത്തു​ന്ന സ​മ​രം എ​ട്ട് മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

Kerala

ക​ല്ലു​ത്താ​ൻ ക​ട​വി​ലെ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം: മു​ഖ്യ​മ​ന്ത്രി എ​ത്താ​നി​രി​ക്കെ പാ​ള​യ​ത്ത് വ​ൻ​സം​ഘ​ർ​ഷം

കോ​ഴി​ക്കോ​ട്: പാ​ള​യ​ത്തു​നി​ന്ന് ക​ല്ലു​ത്താ​ൻ ക​ട​വി​ലേ​ക്ക് മാ​റ്റി​യ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി മു​ഖ്യ​മ​ന്ത്രി എ​ത്താ​നി​രി​ക്കെ പാ​ള​യ​ത്ത് പാ​ള​യ​ത്ത് വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്.

പാ​ള​യം മാ​ർ​ക്ക​റ്റി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ർ​ക്കു​ന്ന​വ​രും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ മാ​ർ​ക്ക​റ്റ് മാ​റ്റു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, ക​ല്ലു​ത്താ​ൻ ക​ട​വി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ്ര​ക​ട​ന​മാ​യി എ​ത്തി. ഇ​വ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ കൂ​കി വി​ളി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു.

National

ജെ​എ​ന്‍​യു​വി​ൽ സം​ഘ​ർ​ഷം; 28 പേ​ർ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 28 പേ​ർ ക​സ്റ്റ​ഡി​യി​ൽ. എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

എ​ൺ​പ​തോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നും ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​മാ​റ്റി​യെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

19 ആ​ൺ​കു​ട്ടി​ക​ളെ​യും ഒ​മ്പ​ത് പെ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജെ​എ​ൻ​യു​വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ൻ​തി​യ ഫാ​ത്തി​മ എ​ന്നി​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

പേ​രാ​മ്പ്ര സം​ഘ​ർ​ഷം: സ്‌​ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​താ​ര്‍? പ​രി​ശോ​ധ​ന​യു​മാ​യി ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും

പേ​രാ​മ്പ്ര (കോ​ഴി​ക്കോ​ട്): യു​ഡി​എ​ഫ്- എ​ല്‍​ഡി​എ​ഫ് സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യു​മാ​യി ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധരും.

ഒ​ക്ടോ​ബ​ർ 10ന് ​വൈ​കുന്നേരം ന​ട​ന്ന യു​ഡി​എ​ഫ് പ്ര​ക​ട​നം പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത സ്ഥ​ല​ത്ത് പു​റ​കി​ൽ നി​ന്ന് ആ​രോ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​താ​യു​ള്ള സി​പി​എം ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

ഇ​വി​ടെ വെ​ച്ച് ഷാ​ഫി പ​റ​മ്പി​ൽ എം​പി ക്ക് ​പോ​ലീ​സ് ലാ​ത്തി​ചാ​ര്‍​ജി​ല്‍ മൂ​ക്കി​ന് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു അ​ക്ര​മ​ണം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ നി​ന്നാ​ണ് ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്ര​തി​ഷേ​ധ മാ​ർ​ച്ച് ത​ട​യു​ക​യും സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​താ​യി പ​റ​യ​പ്പെ​ടു​ക​യും ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡ് പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്ത മെ​യി​ൻ റോ​ഡി​ലെ ചേ​നോ​ളി റോ​ഡ് ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് സു​പ്ര​ണ്ടി​ന് കീ​ഴി​ലു​ള്ള ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി എ​ൻ. സു​നി​ൽ​കു​മാ​ർ, കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പേ​രാ​മ്പ്ര പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ പി. ​ജം​ഷീ​ദ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. സി​കെ​ജി കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ഹ​ർ​ത്താ​ലും, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​യു​മു​ണ്ടാ​യി. ഇ​രു മു​ന്ന​ണി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും തു​ട​ർ​ന്ന് പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ഗ്ര​നേ​ഡും പ്ര​യോ​ഗി​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

Kerala

റോ​ഡ് ഉ​ദ്ഘാ​ട​നം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു; സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ

പാ​ല​ക്കാ​ട്: എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പി​രാ​യി​രി​യി​ൽ നി​ർ​മി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നാ​യി വ​രു​ന്ന​തി​നി​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കാ​റി​നു മു​ക​ളി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ പ​താ​ക​യും വ​ച്ചു. ഇ​തോ​ടെ കാ​റി​നു പു​റ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ ക​യ​റി ആ​ളു​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ കൂ​ക്കി വി​ളി​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. തു​ട​ർ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​യെ തോ​ളി​ലേ​റ്റി​യാ​ണ് യോ​ഗ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

വി​വാ​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ പി​രാ​യി​രി​യി​ലെ റോ​ഡ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കാ​ണി​ച്ച് ഫ്ല​ക്സ് ഉ​ൾ​പ്പ​ടെ നേ​ര​ത്തെ സ്ഥാ​പി​ച്ചി​രു​ന്നു.

പ​രി​പാ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​മെ​ന്ന് ബി​ജെ​പി​യും ഡി​വൈ​എ​ഫ്ഐ​യും അ​റി​യി​ച്ചി​രു​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

Kerala

സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

കൊ​ല്ലം: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തി​ൽ സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. പു​ന​ലൂ​ർ എം​എ​ൽ​എ പി.​എ​സ്.​സു​പാ​ലി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി​യ​ത്.

സു​പാ​ലി​നെ​തി​രെ ഡ​യിം​ഗ് ഹാ​ർ​നെ​സ് എം​എ​ൽ​എ എ​ന്ന ബാ​ന​റു​മാ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടി​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലും സു​പാ​ലി​നെ​തി​രെ ബാ​ന​ർ ഉ​യ​ർ​ന്നി​രു​ന്നു.

സു​പാ​ൽ അ​ട​വ് പ​ഠി​ച്ച സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ പ്ര​സ്ഥാ​ന​മാ​ണ് എ​സ്എ​ഫ്ഐ എ​ന്നാ​യി​രു​ന്നു ബാ​ന​ർ. ഇ​തി​ന് പി​ന്നാ​ലെ എ​സ്എ​ഫ്ഐ​യ്ക്കും ഡി​വൈ​എ​ഫ്ഐ​യ്ക്കും എ​തി​രെ അ​ധി​ക്ഷേ​പ മു​ദ്ര​വാ​ക്യ​വു​മാ​യി എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

Kerala

പേ​രാ​മ്പ്ര​യി​ലെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം: 325 പേ​ര്‍​ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് ലാ​ത്തി​ച്ചാ​ര്‍​ജി​ൽ പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പേ​രാ​മ്പ്ര​യി​ൽ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത് പേ​രാ​മ്പ്ര പോ​ലീ​സ്. യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 325 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

അ​ഞ്ച് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന 320 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്നെ​ന്നും പോ​ലീ​സി​നെ​തി​രേ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​ര്‍.

Kerala

നി​യ​മ​സ​ഭ​യി​ല്‍ ചീ​ഫ് മാ​ർ​ഷ​ലി​നെ മ​ര്‍​ദി​ച്ച സം​ഭ​വം: മൂ​ന്ന് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ വാ​ച്ച് ആ​ൻ​ഡ് വാ​ര്‍​ഡ് ചീ​ഫ് മാ​ർ​ഷ​ലി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. റോ​ജി എം. ​ജോ​ൺ, എം. ​വി​ൻ​സ​ന്‍റ്, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം അ​തി​രു​ക​ട​ന്നു, സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ചീ​ഫ് മാ​ർ​ഷ​ലി​നെ ആ​ക്ര​മി​ച്ചു, അ​ദ്ദേ​ഹ​ത്തി​ന് ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചീ​ഫ് മാ​ർ​ഷ​ൽ ഷി​ബു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ബാ​ന​ർ ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം, പി​ടി​ച്ചു​വാ​ങ്ങ​ണ​മെ​ന്ന് സ്പീ​ക്ക​ർ; സ​ഭ​യി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ദി​വ​സ​വും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​രു​ന്ന നി​യ​മ​സ​ഭ​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ർ​ശ​ത്തി​ലാ​ണ് ഇ​ന്ന് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ർ​ശം ഉ​യ​ർ​ത്തി​യ വി.​ഡി. സ​തീ​ശ​ൻ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ​ർ​മാ​രെ വെ​ച്ച് പ്ര​തി​പ​ക്ഷ​ത്തെ നേ​രി​ടാ​ൻ സ്പീ​ക്ക​ർ ശ്ര​മി​ച്ചു​വെ​ന്നും ആ​രോ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ സ്പീ​ക്ക​റും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

ഇ​തോ​ടെ, ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലേ​ക്കി​റ​ങ്ങി. ചെ​യ​റി​നു മു​ന്നി​ൽ നി​ന്ന് ബാ​ന​ർ പി​ടി​ച്ചു വാ​ങ്ങാ​ൻ സ്പീ​ക്ക​ർ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ​ർ​മാ​രോ​ട് പ​റ​ഞ്ഞ​തോ​ടെ സ​ഭ​യി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷം വീ​ണ്ടും സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ൽ നി​ന്നു​കൊ​ണ്ട് പ്ര​തി​ഷേ​ധി​ച്ചു.

Kerala

'ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം, സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം: ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ദേ​വ​സ്വം മ​ന്ത്രി​യു​ടെ​യും രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

പ​ത്തു വ​ർ​ഷം സി​പി​എം വി​ശ്വാ​സി​ക​ളെ ദ്രോ​ഹി​ച്ചെ​ന്നും ഇ​പ്പോ​ൾ അ​വ​ർ ശ​ബ​രി​മ​ല​യി​ല്‍ കൊ​ള്ള ന​ട​ത്തി​യെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​രോ​പി​ച്ചു. ക്ലി​ഫ് ഹൗ​സി​ല്‍ ഇ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി എ​ല്ലാം ശ​രി​യാ​കും എ​ന്ന വാ​ഗ്ദാ​നം ന​ല്‍​കി​യി​രു​ന്നു. 10 കൊ​ല്ലം ഭ​രി​ച്ചി​ട്ടും ഒ​ന്നും ശ​രി​യാ​യി​ല്ല. എ​വി​ടെ നോ​ക്കി​യാ​ലും അ​ഴി​മ​തി​യും അ​നാ​സ്ഥ​യു​മാ​ണ്. വി​ശ്വാ​സി​ക​ളെ ദ്രോ​ഹി​ക്കാ​നും അ​മ്പ​ലം കൊ​ള്ള​യ​ടി​ക്കാ​നും മു​ഖ്യ​മ​ന്ത്രി എ​ന്തൊ​ക്കെ ചെ​യ്തു എ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം മ​ന്ത്രി​യും ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും രാ​ജി​വ​യ്ക്ക​ണം. കേ​ന്ദ്ര ഏ​ജ​ൻ​സി വി​ഷ​യം അ​ന്വേ​ഷി​ക്ക​ണം. ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട​ണം. സം​സ്ഥാ​നം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്ക​ണം; നാ​മ​ജ​പ പ്ര​തി​ഷേ​ധ​വു​മാ​യി ഹി​ന്ദു ഐ​ക്യ​വേ​ദി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ആ​ര്‍.​വി. ബാ​ബു അ​റി​യി​ച്ചു.

ദേ​വ​സ്വം ബോ​ര്‍​ഡ് രാ​ജി​വ​യ്ക്കു​ക, ദേ​വ​സ്വം അ​ഴി​മ​തി സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​യ​ത്തി​യാ​ണ് നാ​മ​ജ​പ യാ​ത്ര ന​ട​ത്തു​ക. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ൾ​ക്ക് സ്വ​ർ​ണം പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സ്പോ​ൺ​സ​റാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ദേ​വ​സ്വം വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ ദേ​വ​സ്വം ആ​സ്ഥാ​ന​ത്ത് നാ​ല് മ​ണി​ക്കൂ​റോ​ള​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ചോ​ദ്യം ചെ​യ്ത​ത്.

Kerala

കു​ന്നം​കു​ളം ക​സ്റ്റ​ഡി മ​ർ​ദ​നം: യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം, ജ​ല​പീ​ര​ങ്കി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ൾ​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ‌ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​രെ ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം.

പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്ക​തി​രെ പാ​ല​ക്കാ​ട് എ​സ്പി ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ലും സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. എ​സ്പി ഓ​ഫീ​സി​ന​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ നാ​ലു​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

കു​ന്നം​കു​ള​ത്തെ ക​സ്റ്റ​ഡി മ​ർ​ദ്ദ​ന​ത്തി​ല്‍ പ്ര​തി​യാ​യ പോ​ലീ​സു​കാ​ര​ൻ സ​ന്ദീ​പി​ന്‍റെ ച​വ​റ തെ​ക്കും​ഭാ​ഗ​ത്തെ വീ​ട്ടി​ലേ​ക്കു യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ലും സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

Kerala

"പോ​ലീ​സ് ആ​ളു​ക​ളെ ത​ല്ലി​ക്കൊ​ല്ലു​ന്നു': ഡി​ഐ​ജി ഓ​ഫി​സി​നു മു​ന്നി​ൽ കൊ​ല​ച്ചോ​റ് സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

തൃ​ശൂ​ര്‍: കു​ന്നം​കു​ള​ത്തെ ക​സ്റ്റ​ഡി മ​ര്‍​ദ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തി​രു​വോ​ണ ദി​വ​സം യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ല​ച്ചോ​റ് സ​മ​രം. തൃ​ശൂ​രി​ല്‍ ഡി​ഐ​ജി ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് പ്ര​തീ​കാ​ത്മ​ക സ​മ​രം.

മ​ര്‍​ദി​ച്ച പോ​ലീ​സു​കാ​രു​ടെ മു​ഖം​മൂ​ടി​യ​ണി​ഞ്ഞ് പോ​ലീ​സ് വേ​ഷ​വും ധ​രി​ച്ചെ​ത്തി​യ സ​മ​ര​ക്കാ​ര്‍ ഡി​ഐ​ജി ഓ​ഫി​സി​നു മു​ന്നി​ലെ ബാ​രി​ക്കേ​ഡി​ന് സ​മീ​പം ഇ​ല​യി​ട്ട് പ്ര​തി​ഷേ​ധ​വും ന​ട​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ആ​ളു​ക​ളെ ത​ല്ലി​ക്കൊ​ല്ലു​ക​യാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

National

ജ​യി​ലി​ലാ​യാ​ല്‍ മ​ന്ത്രി​മാ​ര്‍​ക്ക് പ​ദ​വി ന​ഷ്ട​മാ​കു​ന്ന ബി​ൽ ലോ​ക്സ​ഭ​യി​ൽ; പ്ര​തി​പ​ക്ഷ ബ​ഹ​ളം, ബി​ൽ കീ​റി​യെ​റി​ഞ്ഞ് പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ക​യോ ജ​യി​ലി​ലാ​കു​ക​യോ ചെ​യ്താ​ൽ പ്ര​ധാ​ന​മ​ന്ത്രി മു​ത​ല്‍ മ​ന്ത്രി​മാ​ര്‍​ക്ക് വ​രെ പ​ദ​വി ന​ഷ്ട​മാ​കു​ന്ന ബി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ക​ന​ത്ത പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് ബി​ൽ അ​വ​ത​ര​ണം. രാ​വി​ലെ മു​ത​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നാ​ല്‍ ഉ​ച്ച​വ​രെ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​യി​ല്ല. സ​ഭ പ​ല​കു​റി പി​രി​യു​ക​യും ചേ​രു​ക​യും ചെ​യ്ത ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​യ​ത്. ബി​ൽ കൊ​ണ്ടു​വ​ന്ന​ത് ച​ട്ട​പ്ര​കാ​ര​മാ​ണെ​ന്നും ജെ​പി​സി​ക്ക് വി​ടാ​മെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ചു.

ബി​ൽ അ​വ​ത​ര​ണ​ത്തി​നി​ടെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കും സ​ഭ സാ​ക്ഷി​യാ​യി. പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. തൃ​ണ​മൂ​ൽ അം​ഗ​ങ്ങ​ൾ ബി​ല്ലി​ന്‍റെ പ​ക​ർ​പ്പു​ക​ൾ കീ​റി​യെ​റി​ഞ്ഞാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. അ​മി​ത് ഷാ​യ്ക്കെ​തി​രേ​യും ക​ട​ലാ​സ് വ​ലി​ച്ചെ​റി​ഞ്ഞു. ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് സ​ഭ മൂ​ന്നു​വ​രെ നി​ർ​ത്തി​വ​ച്ചു.

രാ​വി​ലെ ചേ​ര്‍​ന്ന ഇ​ന്ത്യാ സ​ഖ്യ യോ​ഗം ബി​ല്ലി​നെ എ​തി​ര്‍​ക്കാ​ന്‍ ഒ​ന്ന​ട​ങ്കം തീ​രു​മാ​നി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ സ​ര്‍​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ് ബി​ല്ലെ​ന്ന് ഇ​ന്ത്യ സ​ഖ്യം വി​മ​ര്‍​ശി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ടി​നെ​തി​രെ​യും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, ബ​ഹ​ള​ത്തി​നി​ടെ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ് ബി​ൽ ലോ​ക്സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ബ​ഹ​ളം തു​ട​രു​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന് നേ​രെ പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി.

അ​ഞ്ചു വ​ർ​ഷ​മോ കൂ​ടു​ത​ലോ ശി​ക്ഷ കി​ട്ടാ​വു​ന്ന കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യി മു​പ്പ​തു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ കി​ട​ന്നാ​ൽ മ​ന്ത്രി​സ്ഥാ​നം പോ​കു​ന്ന​തി​ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് ബി​ൽ. പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും.

തു​ട​ർ​ച്ച​യാ​യി മു​പ്പ​ത് ദി​വ​സം ഒ​രു മ​ന്ത്രി പോ​ലീ​സ്, ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ കി​ട​ന്നാ​ൽ മു​പ്പ​ത്തി​യൊ​ന്നാം ദി​വ​സം മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് നീ​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യോ മു​ഖ്യ​മ​ന്ത്രി​യോ ഇ​തി​നു​ള്ള ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യി​ല്ലെ​ങ്കി​ലും മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യ​താ​യി ക​ണ​ക്കാ​ക്കും.

പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി 30 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ കി​ട​ക്കു​ന്ന​തെ​ങ്കി​ൽ മു​പ്പ​ത്തി​യൊ​ന്നാം ദി​വ​സം സ്ഥാ​നം ന​ഷ്ട​മാ​കും. അ​താ​യ​ത് മ​ന്ത്രി​സ​ഭ ത​ന്നെ അ​തോ​ടെ വീ​ഴും. അ​തേ സ​മ​യം ജ​യി​ൽ മോ​ചി​ത​രാ​യാ​ൽ ഈ ​സ്ഥാ​ന​ത്ത് തി​രി​കെ വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും ബി​ൽ പ​റ​യു​ന്നു.

മ​ന്ത്രി​മാ​ര്‍​ക്കെ​തി​രെ ഉ​ണ്ടാ​കു​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ബി​ല്‍ എ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം. ഇ​ത്ത​ര​ക്കാ​ര്‍ ജ​യി​ലി​ല്‍ കി​ട​ന്നു​കൊ​ണ്ട് ഭ​ര​ണം ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

Kerala

വോട്ടർ പട്ടിക ക്രമക്കേട്: സംസ്ഥാനത്ത് കോൺഗ്രസ് ഫ്രീ​ഡം നൈ​റ്റ് മാ​ർ​ച്ച് ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ട് കൊ​​​ള്ള​​​യ്ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ന​​​ട​​​ത്തു​​​ന്ന പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് ഡി​​​സി​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു രാ​​​ത്രി എ​​ട്ടി​​​നു ഫ്രീ​​​ഡം ലൈ​​​റ്റ് നൈ​​​റ്റ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി ഫ്രീ​​​ഡം ലൈ​​​റ്റ് നൈ​​​റ്റ് മാ​​​ർ​​​ച്ചി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ വ​​​യ​​​നാ​​​ട്, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മാ​​​ർ​​​ച്ചി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കും

Kerala

സു​രേ​ഷ് ഗോ​പി​യു​ടെ ഓ​ഫീ​സ് ബോ​ർ​ഡി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: പ്ര​തി​ഷേ​ധ​ത്തി​നി​ടെ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ഓ​ഫീ​സ് ബോ​ർ​ഡി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. വി​പി​ൻ വി​ൽ​സ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​പി​നെ ചൊ​വ്വാ​ഴ്ച പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മോ​ചി​പ്പി​ച്ചി​രു​ന്നു.

വ്യാ​ജ വോ​ട്ട​ർ പ​ട്ടി​ക വി​വാ​ദ​ത്തി​ൽ ചൊ​വ്വാ​ഴ്ച സു​രേ​ഷ് ഗോ​പി​യു​ടെ ചേ​റൂ​റി​ലെ എം​പി ഓ​ഫീ​സി​ലേ​ക്കാ​ണ് സി​പി​എം പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ചേ​റൂ​ർ പ​ള്ളി​മൂ​ല സെ​ന്‍റ​റി​ൽ നി​ന്നു പ്ര​ക​ട​ന​മാ​യാ​ണു പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സ് ബോ​ർ​ഡി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​ത്. തു​ട​ർ​ന്ന് ബോ​ർ​ഡി​ൽ ചെ​രു​പ്പു​മാ​ല​യി​ടു​ക​യും ചെ​യ്തു.

ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ അ​ൻ​പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് ബി​ജെ​പി പ്ര​വ​ര്‍‌​ത്ത​ക​ര്‍​ക്കും മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

അ​തേ​സ​മ​യം, സു​രേ​ഷ് ഗോ​പി​യു​ടെ ഓ​ഫീ​സി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ഇ​ന്ന് ബി​ജെ​പി സം​സ്ഥാ​ന​വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ലും മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

Kerala

എം​പി​മാ​രു​ടെ അ​റ​സ്റ്റ്: സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധി​ച്ച എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യെ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ എം​പി​മാ​രെ​യും അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

National

വോ​ട്ട​ർ പ​ട്ടി​ക ക്ര​മ​ക്കേ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​പി​മാ​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന മാ​ർ​ച്ച് ട്രാ​ൻ​സ്പോ​ർ​ട്ട് ഭ​വ​നു​മു​ന്നി​ൽ​വ​ച്ച് ഡ​ൽ​ഹി പോ​ലീ​സ് ത​ട​ഞ്ഞു.

ബാ​രി​ക്കേ‍​ഡ് ചാ​ടി​ക്ക​ട​ക്കാ​ൻ എം​പി​മാ​ർ ശ്ര​മി​ച്ച​തോ​ടെ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് പോ​ലീ​സ് എം​പി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ പോ​രാ​ട്ട​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 30 പേ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​മെ​ന്ന് നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു.

Kerala

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ്; പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് പ്ര​വ​ര്‍​ത്ത​ക​ര്‍

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍. പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ജി​തി​ന്‍ ജി.​നൈ​നാ​ന്‍, ആ​റ​ന്മു​ള മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ദ​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​രു​വ​രെ​യും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​ത്. അ​റ​സ്റ്റി​ലാ​വ​രെ കൈ​വി​ല​ങ്ങ് വ​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​ര​കു​ന്നു പ്ര​തി​ഷേ​ധം. പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി.

രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ജി​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഏ​ദ​നും അ​റ​സ്റ്റി​ലാ​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നി​രു​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

അ​ങ്ക​മാ​ലി​യി​ല്‍ മ​ന്ത്രി വാ​സ​വ​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

അ​ങ്ക​മാ​ലി: മ​ന്ത്രി വാ​സ​വ​ന് നേ​രെ അ​ങ്ക​മാ​ലി​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി.

മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള സം​ഘ​ന​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

Latest News

Up